മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു ; നേതാവിന്റെ മകന്റെ പേരു പറയാനും സമ്മർദ്ദം ; ഇഡിക്കെതിരെ സന്ദീപ് നായർ; ജഡ്ജിക്ക് കത്ത്

മന്ത്രിമാരുടെയും ഉന്നത നേതാക്കളുടെയും പേരു പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് പറഞ്ഞു
പിണറായി വിജയന്‍, സന്ദീപ് നായര്‍ / ഫയല്‍
പിണറായി വിജയന്‍, സന്ദീപ് നായര്‍ / ഫയല്‍

കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നായർ. കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോ​ഗസ്ഥൻ നിർബന്ധിച്ചെന്ന് സന്ദീപ് നായർ. മന്ത്രിമാരുടെ പേരും പറയാൻ നിർബന്ധിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്ജിക്ക് കത്ത് അയച്ചു. 

മന്ത്രിമാരുടെയും ഉന്നത നേതാക്കളുടെയും പേരു പറഞ്ഞാൽ ജാമ്യം ലഭിക്കാൻ സഹായിക്കാമെന്ന് പറഞ്ഞു. ഒരു ഉന്നത നേതാവിന്റെ മകന്റെ പേര് പറയാനും നിർബന്ധിച്ചു. തനിക്ക് അറിയാത്ത ഒരു കമ്പനിയിൽ ഇവർക്ക് നിക്ഷേപമുണ്ടെന്ന് പറയാനും ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. 

ഇഡി ഉദ്യോ​ഗസ്ഥൻ രാധാകൃഷ്ണനാണ് സമ്മർദ്ദം ചെലുത്തിയത്. സ്വർണക്കടത്തിലെ പണനിക്ഷേപം ഇഡി അന്വേഷിച്ചില്ല. ഇല്ലാക്കഥകൾ മാധ്യമങ്ങൾക്ക് നൽകി. ജീവന് ഭീഷണിയെന്നും കത്തിൽ സന്ദീപ് നായർ സൂചിപ്പിച്ചു. 

എന്നാൽ ഇത് ഇഡിക്കെതിരെ ഉള്ള ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഇതിന് മുമ്പ് പലതവണ കോടതിയിൽ ഹാജരാക്കിയപ്പോഴും  സന്ദീപ് നായർ ഇത്തരത്തിലുള്ള ഒരു കാര്യവും കോടതിയെ അറിയിച്ചിട്ടില്ല. കസ്റ്റഡിയിൽ കഴിയാൻ ആവശ്യപ്പെട്ട പ്രതിയാണ് ഇപ്പോൾ  ആരോപണവുമായി വരുന്നതെന്നും ഇഡി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com