ഡൈനിങ് റൂമില്‍ മലമൂത്ര വിസർജനം നടത്തി, വയോധികയെ ക്രൂരമായ മര്‍ദ്ദിച്ച് ഹോം നഴ്‌സ്; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2021 06:36 AM |
Last Updated: 12th March 2021 06:36 AM | A+A A- |
സിസിടിവി വിഡിയോ സ്ക്രീൻഷോട്ട്
ആലപ്പുഴ: വയോധികയെ ക്രൂരമായ മര്‍ദ്ദിച്ച സംഭവത്തില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. ഡൈനിങ് റൂമില്‍ മലമൂത്ര വിസർജനം നടത്തിയതിനാണ് ചെട്ടികുളങ്ങര സ്വദേശി വിജയമ്മ (78) യെ മർദ്ദിച്ചത്. കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിനയാണ് അറസ്റ്റിലായത്. തുടയെല്ല് പൊട്ടിയ വിജയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജയമ്മ വീണ് പരിക്കേറ്റതാണെന്നാണ് ഹോം നഴ്‌സ് ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോൾ വീണതിനെ തുടര്‍ന്നുണ്ടായ പരിക്കല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതേതുടർന്ന് മകനും ഭാര്യയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മർദ്ദന ദൃശ്യങ്ങൾ കണ്ടത്.
ഫെബ്രുവരി 20നാണ് വിജയമ്മയ്ക്ക് മർദ്ദനമേറ്റത്. വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.