എല്‍ഡിഎഫ് വന്നാല്‍ 60 കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍, തുക വര്‍ധിപ്പിക്കും: കോടിയേരി 

ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. 60 വയസ്സ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി എല്‍ഡിഎഫ് കൊണ്ടുവരും. വീടുകള്‍ സുരക്ഷിതമാക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.എല്‍ഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമാനതകളില്ലാത്ത വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് കോടിയേരി പറഞ്ഞു. അസാധ്യമായത് സാധ്യമാക്കി. ദേശീയപാത വികസനത്തിനുള്ള തടസം മാറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ള ജലപാത യാഥാര്‍ഥ്യമാക്കി. മറ്റുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ തകര്‍ത്തതുപോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജന്‍സികള്‍ റാകി പറക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ പോലെയല്ല കേരളം എന്ന് അവര്‍ ഓര്‍ക്കണം. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com