'കാക്ക മലര്‍ന്നു പറക്കുമോ?; മുസ്‍ലിം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥി!'; പരിഹാസവുമായി പികെ ശ്രീമതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th March 2021 10:37 PM |
Last Updated: 12th March 2021 10:37 PM | A+A A- |

ഫയല്‍ ചിത്രം
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് വനിതാ സ്ഥാനാർഥിയെ നിർത്തിയതിൽ പരിഹാസവുമായി സിപിഎം നേതാവ് പികെ ശ്രീമതി.
കോഴിക്കോട് സൗത്തിലാണ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂര്‍ബീനാ റഷീദിനെ സ്ഥാനാർഥിയാക്കിയത്.
1957 മുതല്‍ 21 വരെ മുസ്‍ലിം ലീഗിന് വനിതാ എംഎല്‍എ ഇല്ല. കാക്ക മലര്‍ന്നു പറക്കുമോ? മുസ്‍ലിം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥി!- എന്നായിരുന്നു ശ്രീമതി ടീച്ചറുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കണമെന്നും അത് വിജയസാധ്യത കൂടുതലുള്ള സീറ്റിലായിരിക്കണമെന്നുമുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ സജീവമായിരുന്നു. നൂര്‍ബിന റഷീദ് ജയിക്കുകയാണെങ്കില്‍ ഇത്തവണ, ലീഗിന്‍റെ ഒരു വനിതാ നേതാവ് ആദ്യമായി സഭ കാണും.