എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി റിവിഷന്‍ ക്ലാസുകള്‍ മാര്‍ച്ച് 31 വരെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2021 12:44 PM  |  

Last Updated: 12th March 2021 12:44 PM  |   A+A-   |  

sslc plus two exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിവെച്ചതോടെ, റിവിഷന്‍ ക്ലാസുകള്‍ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്.  എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി റിവിഷന്‍ ക്ലാസുകള്‍ മാര്‍ച്ച് 31 വരെ തുടരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.

ബുധനാഴ്ച മുതല്‍ ആരംഭിക്കേണ്ടിയിരുന്ന എസ്എസ്എല്‍സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകളാണ് മാറ്റിവെച്ചത്. ഏപ്രില്‍ എട്ടുമുതല്‍ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു.അധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ നേരത്തെത്തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. 

അതിനിടെ, എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമമായി. ഏപ്രില്‍ എട്ടുമുതല്‍ 12 വരെ ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ. 15 മുതല്‍ 29 വരെ രാവിലെയായിരിക്കും പരീക്ഷ നടക്കുക.