മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു

മലമ്പുഴ സീറ്റ് യുഡിഎഫ് ഘടകക്ഷിയായ ഭാരതീയ രാഷ്ട്രീയ ജനതാദളില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചെടുത്തു
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ / ഫയല്‍
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ / ഫയല്‍

പാലക്കാട്: മലമ്പുഴ സീറ്റ് യുഡിഎഫ് ഘടകക്ഷിയായ ഭാരതീയ രാഷ്ട്രീയ ജനതാദളില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചെടുത്തു. സീറ്റ് വിട്ടുനല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് തീരൂമാനം മാറ്റിയത്. 

നടപടിക്ക് എതിരെ ശനിയാഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. നേമം മോഡല്‍ പരീക്ഷണം മലമ്പുഴയില്‍ നടക്കില്ല എന്ന് വ്യക്തമാക്കി ആയിരുന്നു പ്രതിഷേധം. ഡിസിസി ജനറല്‍ സെക്രട്ടറി എ കെ അനന്തകൃഷ്ണനെ മത്സരിപ്പിക്കണം എന്ന് കണ്‍വെന്‍ഷന്‍ പ്രമേയം പാസാക്കി. 

മലമ്പുഴ സീറ്റ് വേണ്ടെന്നും ഏലത്തൂര്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നും ഭാരതീയ രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ജോണ്‍ ജോണ്‍ കോണ്‍ഗ്രസ് നേതൃത്തെ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com