ഗീതാ ഗോപിയെ ഒഴിവാക്കി; സിപിഐ നാലു സീറ്റില്‍ക്കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2021 04:11 PM |
Last Updated: 13th March 2021 04:11 PM | A+A A- |

ഗീതാ ഗോപി/ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശേഷിക്കുന്ന നാലു സീറ്റുകളില്‍ കൂടി സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീതാ ഗോപിയെ ഒഴിവാക്കി.
നാട്ടികയില്‍ സിസി മുകുന്ദനാണ് സിപിഐ സ്ഥാനാര്‍ഥി. ചടയമംഗലത്ത് ജെ ചിഞ്ചുറാണി മത്സരിക്കും. പറവൂരില്‍ എംടി നിക്‌സണും ഹരിപ്പാട് ആര്‍ സജിലാലും സ്ഥാനാര്‍ഥികളാവും.
രണ്ടു ടേം എംഎല്‍എയായ ഗീതാ ഗോപിയെ പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് മാറ്റിയത്. വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് ഗീതാഗോപിയെ വീണ്ടും മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചെങ്കിലും പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കാനായില്ല.
ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സംസ്ഥാന നേതൃത്വം നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.