ധനവകുപ്പിന്റെ എതിർപ്പിന് പുല്ലുവില്ല, ശമ്പളം ഒരു ലക്ഷം രൂപ സ്വയം കൂട്ടി ഖാദി ബോർഡ് സെക്രട്ടറി 

കെ എ രതീഷ് സ്വന്തം ശമ്പളം 70,000 രൂപയിൽ നിന്ന് 1,75,000 രൂപ ആക്കി ഉയർത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സ്വയം ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കി കേരള ഖാദി ബോർഡ് സെക്രട്ടറി. ധനവകുപ്പിന്റെ എതിർപ്പിനെ മറികടന്നാണ് സെക്രട്ടറി കെ എ രതീഷ് സ്വന്തം ശമ്പളം 70,000 രൂപയിൽ നിന്ന് 1,75,000 രൂപ ആക്കി ഉയർത്തിയത്. 

ഖാദി ബോർഡ് സെക്രട്ടറി എന്ന നിലയിൽ രതീഷിന്റെ ശമ്പളം ഇരട്ടിയായി വർധിപ്പിക്കണമെന്ന് ഡയറക്ടർ ബോർഡ് തീരുമാനിച്ചിരുന്നെങ്കിലു ശുപാർശ ധനവകുപ്പ് നിരസിച്ചു. ഇതിന് ബദലായാണ് സ്വന്തം ശമ്പളം സ്വയം വർധിപ്പിച്ച് ഉത്തരവിറക്കിയത്. ശമ്പളത്തിന് മുൻകാല പ്രാബല്യവും നൽകി. ശമ്പള കുടിശ്ശികയായി 5,35,735 രൂപയും ചെക്കായി എഴുതിയെടുത്തു. 

കശുവണ്ടി വികസന കോർപറേഷൻ എംഡി ആയിരിക്കെയുണ്ടായ 500 കോടിയുടെ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. തോട്ടണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജി‍സ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഒന്നാം പ്രതിയാണ് രതീഷ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com