തിങ്കളാഴ്ച വരെ ഇടിമിന്നലോടെ മഴ, ജാ​ഗ്രത 

ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. തെക്കൻ ജില്ലകളിലെ മലയോ‌ര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും മഴ ലഭിക്കും. 

മധ്യകേരളത്തിൽ ഇന്നും നാളെയും ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com