ഹരിപ്പാട് സജിലാല്‍, ചടയമംഗലത്ത് ചിഞ്ചുറാണി ? ; നാലു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സിപിഐ ഇന്ന് പ്രഖ്യാപിക്കും

ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു
ചിഞ്ചുറാണി, സജിലാല്‍ / ഫയല്‍ ചിത്രം
ചിഞ്ചുറാണി, സജിലാല്‍ / ഫയല്‍ ചിത്രം


 
തിരുവനന്തപുരം : നാലു മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ സിപിഐ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നില്ല. പ്രാദേശിക എതിര്‍പ്പുകള്‍ തള്ളി സ്ഥാനാര്‍ത്ഥി തീരുമാനവുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന നേതൃത്വത്തിന്റേതെന്നാണ് സൂചന. 

ചടയമംഗലത്ത് ചിഞ്ചുറാണി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മല്‍സരിക്കുന്ന ഹരിപ്പാട്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ സജിലാല്‍ സ്ഥാനാര്‍ത്ഥിയായേക്കും. പറവൂര്‍, നാട്ടിക മണ്ഡലങ്ങലിലെ സ്ഥാനാര്‍ത്ഥികളെയും ഇന്ന് തീരുമാനിക്കും. 

ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. എ മുസ്തഫയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ചടയമംഗലത്ത് പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com