ആന തുമ്പിക്കയ്യില്‍ തൂക്കി നിലത്തടിച്ചു; ഫോറസ്റ്റ് വാച്ചര്‍ ഗുരുതരാവസ്ഥയില്‍

കാപ്പുകാട് ആനസങ്കേതത്തിലെ ആനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരുക്ക്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കാപ്പുകാട് ആനസങ്കേതത്തിലെ ആനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്. വാച്ചര്‍ ഹബീബിനാണ് പരുക്കേറ്റത്. ആന തുമ്പിക്കയ്യില്‍ തൂക്കി നിലത്തടിച്ചതിനെത്തുടര്‍ന്ന് ഹബീബിന്റെ കയ്യും കാലും ഒടിഞ്ഞു. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ പത്തരയോടെയാണ് സംഭവം. ഭക്ഷണത്തിനുശേഷം ആനയെ നടത്തിക്കാന്‍ കൊണ്ടുപോകുന്നതിനിടെ വഴിയരികില്‍ നില്‍ക്കുകയായിരുന്ന വാച്ചറെ ആക്രമിക്കുകയായിരുന്നു. കുറച്ചുകാലം മുന്‍പാണ് ആനയെ കാപ്പുകാട് എത്തിച്ചത്.

അക്രമ സ്വഭാവമുള്ള ആനയെ മാറ്റി പാര്‍പ്പിക്കുന്നതിനു പകരം വിനോദ സഞ്ചാരികള്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ നിര്‍ത്തുന്നതിനെതിരെ നാട്ടുകാരും ജീവനക്കാരും രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com