രണ്ട് ഡിസിസി സെക്രട്ടറിമാര്‍, ആറ് മണ്ഡലം പ്രസിഡന്റുമാരും 120 ബൂത്ത് പ്രസിഡന്റുമാരും; കെ ബാബുവിന് വേണ്ടി കോണ്‍ഗ്രസില്‍ കൂട്ടരാജി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസിലെ പ്രതിഷേധങ്ങള്‍ തുടരുന്നു
കെ ബാബു ഉമ്മന്‍ ചാണ്ടിക്കൊപ്പം/ഫയല്‍
കെ ബാബു ഉമ്മന്‍ ചാണ്ടിക്കൊപ്പം/ഫയല്‍

തൃപ്പൂണിത്തുറ: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസിലെ പ്രതിഷേധങ്ങള്‍ തുടരുന്നു. തൃപ്പൂണിത്തുറയില്‍ മുന്‍ മന്ത്രി കെ ബാബുവിനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് കൂട്ടരാജി. രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാനും ആറ് മണ്ഡലം പ്രസിഡന്റുമാരും 120 ബൂത്ത് പ്രസിഡന്റുമാരും സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചു. കൊച്ചി മുന്‍ മേയര്‍ സൗമിനി ജയിന്റെ പേരിന് മുന്‍തൂക്കം ലഭിച്ചതോടെയാണ് രാജി. 

രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയയ്ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. സൗമിനി ജയിന് തൃപ്പൂണിത്തുറയുമായി ബന്ധമില്ലെന്നും രാജിവച്ചവര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആരോപിച്ചു. 

നേരത്തെ, കൊല്ലത്ത് ഡിസിസി പ്രസിന്റ് ബിന്ദു കൃഷ്ണയെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് രണ്ടു ബ്ലോക്ക് പ്രസിഡന്റുമരും മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com