ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍പാസ്; വിദ്യാഭ്യാസ വകുപ്പ് തീരുമാനം

കോവിഡ് സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. 
പതിനൊന്നാം ക്‌ളാസിലെ പരീക്ഷയെ കുറിച്ച് പിന്നീട് തീരുമാനിക്കും. ഈമാസം അവസാനം വരെ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള റിവിഷന്‍ ക്‌ളാസുകള്‍ തുടരും. 

കോവിഡ് വ്യാപനം തുടരുന്നതിനാല്‍ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലൊഴികെ മറ്റൊരു ക്‌ളാസിലും വര്‍ഷാവസാന പരീക്ഷ വേണ്ട എന്ന  തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു. ഇപ്പോള്‍ എട്ടാം ക്ളാസ് വരെ ഓള്‍ പാസ് സംവിധാനമുണ്ട്.നിബന്ധനകള്‍ക്ക് വിധേയമായി ഒന്‍പതാം ക്ളാസിലും  ഇത്  നടപ്പാക്കും. കഴിഞ്ഞവര്‍ഷം ഒന്ന് , രണ്ട് ടേം പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു ഒന്‍പതാം ക്‌ളാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകള്‍ പോലും നടത്താനായില്ല. 

അതിനാല്‍ വിജയികളെ തീരുമാനിക്കാന്‍ ചില മാനദണ്ഡങ്ങള്‍ തീരുമാനിച്ച് ഓള്‍ പാസ് നല്‍കും. ഓണ്‍ലൈന്‍ ക്ലാസുകളിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും. പതിനൊന്നാം ക്‌ളാസിലെ പരീക്ഷ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com