'അറിയിപ്പ് ലഭിച്ചു', കൊല്ലത്ത് സ്ഥാനാര്‍ഥിയാവുമെന്ന് ബിന്ദു കൃഷ്ണ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th March 2021 07:41 AM |
Last Updated: 14th March 2021 07:44 AM | A+A A- |
ബിന്ദു കൃഷ്ണ/ഫയല്‍ ചിത്രം
കൊച്ചി: കൊല്ലത്ത് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പ് ലഭിച്ചതായി ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് മുതല്‍ ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ഇന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ബ്ലോക്ക്-മണ്ഡലം കമ്മറ്റി പ്രസിഡന്റുമാര്‍ രാജിക്കത്ത് ജില്ല അധ്യക്ഷയ്ക്ക് കൈമാറുകയായിരുന്നു. പിന്തുണ അറിയിച്ച് എത്തിയ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് മുന്‍പില്‍ ബിന്ദു കൃഷ്ണ കരയുകയും ചെയ്തിരുന്നു.
ബിന്ദുവിനെ കുണ്ടറയിലേക്ക് മാറ്റാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ നടന്നിരുന്നു. എന്നാല്‍ കൊല്ലം വിട്ട് മറ്റൊരു മണ്ഡലത്തിലേക്ക് മത്സരിക്കാനില്ലെന്നായിരുന്നു ബിന്ദു കൃഷ്ണയുടെ നിലപാട്. നാലര വര്‍ഷമായി കൊല്ലം കേന്ദ്രീകരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും അവര്‍ പറഞ്ഞിരുന്നു.