സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചു, പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന്; തുറന്നടിച്ച് കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2021 11:23 AM  |  

Last Updated: 14th March 2021 11:23 AM  |   A+A-   |  

kerala election

ഫയല്‍ ചിത്രം

 

തിരുവനന്തപുരം:  നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കെ സുധാകരന്‍. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജയസാധ്യതയെ ബാധിക്കുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണ്. ഗ്രൂപ്പുകള്‍ക്ക് വേണ്ടി നേതാക്കള്‍ നിലക്കൊണ്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വേണ്ടി നേതാക്കള്‍ നിലക്കൊളളുന്ന കാഴ്ചയാണ് കണ്ടത്. ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുവരാന്‍ പലരും ശ്രമിക്കുന്നില്ല. വിജയസാധ്യതയ്ക്കാണ് മുഖ്യ പരിഗണന നല്‍കേണ്ടത്. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലായെങ്കില്‍ ജയസാധ്യതയെ തന്നെ ബാധിക്കുമെന്നും സുധാകരന്‍ തുറന്നടിച്ചു. കണ്ണൂരിലെ കാര്യങ്ങള്‍ വര്‍ക്കിങ് പ്രസിഡന്റായിട്ട് കൂടി തന്നോട് കൂടിയാലോചിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി ശരിയായ നിലപാടാണ് സ്വീകരിക്കേണ്ടത്. ഇതില്‍ നിന്ന് വ്യത്യസ്തമായി നേതാക്കള്‍ പ്രവര്‍ത്തിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വൈകീട്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പ്രശ്‌നങ്ങള്‍ തീരുമെന്നാണ് കരുതുന്നത്. പോരായ്മകള്‍ ഉണ്ട്. തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ പാര്‍ട്ടിക്ക് കഴിവുണ്ടെന്ന് വിശ്വസിക്കുന്നതായും സുധാകരന്‍ പറഞ്ഞു.