കഴക്കൂട്ടം മതി; അല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ

കഴക്കൂട്ടം മതി; അല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ
ശോഭാ സുരേന്ദ്രന്‍/ഫയല്‍
ശോഭാ സുരേന്ദ്രന്‍/ഫയല്‍

തിരുവനന്തപുരം: കഴക്കൂട്ടമല്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടുമായി ബിജെപി നേതാവ് ശോഭ സു​രേന്ദ്രൻ. എന്നാൽ കഴക്കൂട്ടം നൽകാനാകില്ലെന്നും മറ്റേതെങ്കിലും സീറ്റ് നൽകാമെന്നും സംസ്ഥാന നേതൃത്വം നിലപാടെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

ശോഭയ്ക്ക് കഴക്കൂട്ടം നൽകാതിരിക്കാൻ രാജി ഭീഷണിയെന്നാരോപണവും ഉയർന്നു. നേതൃപദവി ഒഴിയുമെന്ന് കെ.സുരേന്ദ്രൻ ഭീഷണി മുഴക്കിയെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണ് ശോഭ സുരേന്ദ്രന്റെ നിലപാട്. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ജനവിധി തേടും. കോൺഗ്രസ് സ്ഥാനാർഥി പട്ടിക അനുസരിച്ച് മാറ്റം വരാൻ സാധ്യതയുണ്ട്.

നേമത്ത് കുമ്മനം രാജശേഖരന് പകരം സുരേഷ് ഗോപി വന്നേക്കും. പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് നോർത്തിൽ എംടി രമേശും കാഞ്ഞിരപ്പള്ളിയിൽ അൽഫോൺസ് കണ്ണന്താനവും ചെങ്ങന്നൂരിൽ ആർ ബാലശങ്കറും മത്സരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com