കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും; സുരേഷ് ഗോപി തൃശൂരില്‍, ശ്രീധരന്‍ പാലക്കാട്, ബിജെപി പട്ടിക പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു.
ബിജെപി പതാക/ ഫയല്‍ ചിത്രം
ബിജെപി പതാക/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിലാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. 115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്.  

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നത്. മഞ്ചേശ്വരത്തു നിന്നും, കോന്നിയില്‍ നിന്നുമാണ് ജനവിധി തേടുക. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് നിന്നും മത്സരിക്കും. സുരേഷ് ഗോപി തൃശൂര്‍, കുമ്മനം രാജശേഖരനാണ് നേമത്തു നിന്നും ജനവിധി തേടുന്നത്. 

ഡോ. ജേക്കബ് തോമസ് ഇരിഞ്ഞാലക്കുട, അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളി. തിരുവനന്തപുരം സെന്‍ട്രല്‍ സിനിമ സീരിയല്‍ നടന്‍ കൃഷ്ണകുമാര്‍. പികെ കൃഷ്ണദാസ് കാട്ടാക്കടയിലും, ധര്‍മ്മടത്ത് പിണറായി വിജയനെതിരെ സികെ പത്മനാഭനും മത്സരിക്കും. മുന്‍ കോഴിക്കോട് സര്‍വകലാശാല വിസി അബ്ദുള്‍ സലാം തിരൂരില്‍ മത്സരിക്കും. മാനന്തവാടിയില്‍ മണിക്കുട്ടനാവും സ്ഥാനാര്‍ത്ഥി.

വി ശിവന്‍കുട്ടി അരുവിക്കരയിലും പാറശ്ശാലയില്‍ കരമന ജയനും എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും മത്സരിക്കും.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തില്‍ കെ സോമനും ആലപ്പുഴയില്‍ സന്ദീപ് വാചസ്പതിയും മത്സരിക്കും. സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഷൊര്‍ണ്ണൂരിലാണ് മത്സരിക്കുന്നത്. ജി രാമന്‍ നായര്‍ ചങ്ങനാശ്ശേരിയിലും ഡോ. ജെ പ്രമീള ദേവി പാലായിലും ഡോ. കെ എസ് രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറയിലും മത്സരിക്കുന്നു.

പെരുമ്പാവൂര്‍ ടി പി സിന്ധുമോള്‍, അങ്കമാലിഅഡ്വ.കെ വി സാബു, ആലുവ എം എന്‍ ഗോപി, കൊച്ചി – സി ജി രാജഗോപാല്‍, എറണാകുളം – പത്മജ എസ് മേനോന്‍, തൃക്കാക്കര എസ് സജി, കുന്നത്തുനാട് രേണു സുരേഷ്, മൂവാറ്റുപുഴ – ജിജി ജോസഫ്, പിറവം എം ആശിഷ്, അടൂര്‍ – പന്തളം പ്രതാപന്‍, ആറന്മുള – ബിജു മാത്യു, കണ്ണൂര്‍കെ.ജി.ബാബു, അഴീക്കോട് കെ രഞ്ചിത്ത്, തലശ്ശേരിഎന്‍.ഹരിദാസ്, പേരാവൂര്‍ബിജു ഏളക്കുഴി, ഇരിക്കൂര്‍അഡ്വ.ജോജോ ജോസ്, കൂത്ത് പറമ്പ് സദാനന്ദന്‍ മാസ്റ്റര്‍, പയ്യന്നൂര്‍ശ്രീധര പൊതുവാള്‍, കല്യാശ്ശേരിഅരുണ്‍ കൈതപ്രം എന്നിവരാണ് സ്ഥാനാര്‍ഥികള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com