'ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്'; വട്ടിയൂര്‍ക്കാവില്‍ കെ പി അനില്‍കുമാര്‍ വേണ്ട, കോണ്‍ഗ്രസില്‍ കൂട്ടരാജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th March 2021 03:04 PM  |  

Last Updated: 14th March 2021 03:04 PM  |   A+A-   |  

Congress flag

കോണ്‍ഗ്രസ് കൊടികള്‍ / ഫയല്‍ ചിത്രം


തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസില്‍ കൂട്ടരാജി. കെ പി അനില്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിന് എതിരെയാണ് രാജി. ഇറക്കുമതി സ്ഥാനാര്‍ഥിയെ അംഗീകരിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി നിലപാടെടുത്തിരിക്കുന്നത്. 

വട്ടിയൂര്‍കാവിലെ എന്‍എസ്എസ് കരയോഗത്തിലാണ് വിമതര്‍ യോഗം ചേര്‍ന്നത്. മണ്ഡലത്തെ വഴിയമ്പലമാക്കി മാറ്റിയെന്നും പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവയ്ക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നുതന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പ്രമേയം പാസാക്കി. രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് കൈമാറും. 

കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന സുദര്‍ശനെയായിരുന്നു മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ഇദ്ദേഹത്തെ വെട്ടി കെ പി അനില്‍കുമാറിനെ കൊണ്ടുവന്നതാണ് പ്രതിഷേധത്തിന് കാരണമായത്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയില്‍ നേതൃത്വം പുനഃപരിശോധനയ്ക്ക് തയ്യാറായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പൂര്‍ണമായും മാറിനില്‍ക്കുമെന്നാണ് സുദര്‍ശന്‍ പറയുന്നത്.