കോണ്‍ഗ്രസ് പട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തെറി, തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു; രാജിവെച്ച് ലതികാ സുഭാഷ് 

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്യുന്ന ലതികാ സുഭാഷ്‌
സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്യുന്ന ലതികാ സുഭാഷ്‌

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച്  ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിന് മുന്‍പില്‍ തല മുണ്ഡനം ചെയ്ത് ലതികാ സുഭാഷ് പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ വിതുമ്പി.

മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്വതന്ത്രയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. സീറ്റ് നിഷേധിച്ചതിലൂടെ താന്‍ അപമാനിതയായെന്നും ലതിക പറഞ്ഞു. തന്നേക്കാള്‍ പ്രായം കുറഞ്ഞവര്‍ വരെ നിയമസഭയിലെത്തുന്നു. 

ആരോടും പരിഭവമില്ല. ഒരു തിരുത്തല്‍ വരുത്തേണ്ടത് ഈ ഘട്ടത്തിലാണ്. അതിനാലാണ് തെരഞ്ഞെടുപ്പ് ഘട്ടം തന്നെ തെരഞ്ഞെടുത്തത്.നാട്ടുകാരും കുടുംബാംഗങ്ങളുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു.പാര്‍ട്ടിക്ക് വേണ്ടി അലയുകയും പണിയെടുക്കുകയും ചെയ്യുന്ന വനിതകളെ അവഗണിക്കുന്ന പതിവ് മാറട്ടേയെന്നും ലതികാ സുഭാഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com