കോണ്‍ഗ്രസില്‍ പ്രതിഷേധം തുടരുന്നു; പി മോഹന്‍രാജും രമണി പി നായരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th March 2021 08:00 PM |
Last Updated: 14th March 2021 08:19 PM | A+A A- |
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ / ഫയല്‍
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം തുടരുന്നു. ആറന്‍മുളയില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് പി മോഹന്‍രാജ് പാര്‍ട്ടി പദവികള്‍ രാജിവച്ചു.
കെപിസിസി സെക്രട്ടറി രമണി പി നായരും സ്ഥാനം രാജിവച്ചു. വാമനപുരം മണ്ഡലത്തില്‍ രമണിയെ പരിഗണിച്ചിരുന്നു.പിന്നീട് ആനാട് ജയന് സീറ്റ് നല്‍കുകയായിരുന്നു. ആറന്‍മുളയില്‍ കെ ശിവദാസന്‍ നായര്‍ക്കാണ് സീറ്റ് കൊടുത്തത്.
വൈപ്പിനില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്താണ് ലതിക പ്രതിഷേധിച്ചത്. മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് ലതിക മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് നിഷേധിച്ചതിലൂടെ താന്‍ അപമാനിതയായെന്നും തന്നെക്കാള്‍ പ്രായം കുറഞ്ഞവര്‍ വരെ നിയമസഭയിലെത്തിയെന്നും ലതിക കൂട്ടിച്ചേര്‍ത്തു.