ശബരിമല നട ഇന്നു തുറക്കും; 10,000 പേർക്ക് ദർശനം നടത്താം, നാളെ മുതൽ പ്രവേശനം 

19ന് രാവിലെ ഉത്സവം കൊടിയേറും
ശബരിമല (ഫയല്‍ ചിത്രം)
ശബരിമല (ഫയല്‍ ചിത്രം)

പത്തനംതിട്ട: മീന മാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്നു  തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. നാളെ മുതലാണ് തീർഥാടകർക്ക് പ്രവേശനം. 

മുതൽ 28 വരെ പൂജകൾ ഉണ്ടാകും.19ന് രാവിലെ ഉത്സവം കൊടിയേറും. കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഉത്സവം. മുളപൂജ, ശ്രീഭൂതബലി, ഉത്സവബലി, വിളക്കിനെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾ ഉണ്ടാകും. 20 മുതൽ 27 വരെ ഉത്സവബലി ഉണ്ടാകും. ഉത്സവത്തിനു സമാപനം കുറിച്ച്  28ന് പമ്പയിൽ ആറാട്ട് നടക്കും.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതിദിനം 10,000 പേർക്കാണ് ദർശനത്തിന് അനുവാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com