പിന്നില്‍ എന്റെ നേതാവിന്റെ ഓഫീസിലെ ഒരാള്‍, മരണം വരെ കോണ്‍ഗ്രസുകാരന്‍; ബിജെപിയിലേക്കെന്ന പ്രചാരണം തള്ളി ശരത് ചന്ദ്ര പ്രസാദ്

നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന പേരില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി കെപിസിസി വൈസ് പ്രസിഡന്റ് ടി ശരത് ചന്ദ്ര പ്രസാദ്
ശരത് ചന്ദ്ര പ്രസാദ്
ശരത് ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന പേരില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി കെപിസിസി വൈസ് പ്രസിഡന്റ് ടി ശരത് ചന്ദ്ര പ്രസാദ്. മരണം വരെ  കോണ്‍ഗ്രസുകാരനായിരിക്കും. തന്റെ നേതാവിന്റെ ഓഫീസിലെ ഒരാള്‍ ഇന്നലെ മുതല്‍ പടച്ചുവിടുന്ന വാര്‍ത്തയാണിത്. വേണ്ടപ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും ശരത് ചന്ദ്ര പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ ചോര കോണ്‍ഗ്രസിന് വേണ്ടിയുള്ളതാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് ദൈവം കൊടുക്കും.28 വര്‍ഷമായി കെപിസിസി ഭാരവാഹിയാണ്. തന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നത്. തന്റെ നേതാവിന്റെ ഓഫീസിലെ ഒരാള്‍ അവന് വേണ്ടപ്പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തിയത്. ഇതിനുള്ള പ്രതിവിധി പിന്നീടുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ കോണ്‍ഗ്രസല്ലെന്ന് പറയാന്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബഹുമാന്യരായ പിതാക്കന്‍മാരെ കണ്ട് കോണ്‍ഗ്രസായ ആളല്ല താന്‍. മഹാത്മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാ ഗന്ധി പ്രചോദനവും കെ കരുണാകരന്‍ രാഷ്ട്രീയ ഗുരുവുമാണ്. അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവന്‍ തുടിക്കുന്ന കോണ്‍ഗ്രസാണ്. ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോഴും താന്‍ വിളിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കെഎസ്‌യു സിന്ദാബാദ് എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com