കളിക്കുന്നതിനിടെ സാരിയിൽ കഴുത്ത് കുടുങ്ങി ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു 

ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വീട്ടിൽ കളിക്കുന്നതിനിടെ കഴുത്തിൽ സാരിമുറുകി ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നെല്ലനാട് പരമേശ്വരം പ്ലാവിള വീട്ടിൽ അനിൽകുമാറിന്റെയും മല്ലികയുടെയും ഏകമകൻ യദുകൃഷ്ണനാണ് (11) മരിച്ചത്. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം. 

വീട്ടിൽ ബന്ധുവായ മറ്റൊരു കുട്ടിയും മല്ലികയുടെ അമ്മയും മാത്രമാണുണ്ടായിരുന്നത്. പുറത്ത് ജോലിയിലായിരുന്ന മുത്തശ്ശി കുട്ടിയെ കാണാത്തതിനെ തുടർന്ന് മുറിയിലെത്തിയപ്പോഴാണ് ജനൽ കമ്പിയിൽ സാരിയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടത്. 

ആലന്തുറ ​ഗവ. യു പി സ്കൂൾ വിദ്യാർത്ഥിയാണ് യദുകൃഷ്ണ. വെഞ്ഞാറമൂട്ടിലെ തുണക്കടയിൽ ജോലിക്കാരിയാണ് മല്ലിക. പിതാവ് കൂലിപണിക്കാരനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com