എംപി സ്ഥാനം രാജിവയ്ക്കില്ല; നേമം ഉറച്ച സീറ്റല്ല, ലക്ഷ്യം വിജയം: മുരളീധരന്‍

എംപി സ്ഥാനം രാജിവെക്കാതെ നിമയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍
കെ മുരളീധരന്‍ / ഫയല്‍ ചിത്രം
കെ മുരളീധരന്‍ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എംപി സ്ഥാനം രാജിവെക്കാതെ നിമയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. വട്ടിയൂര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നത്. യുഡിഎഫ് ജയിക്കുമെന്നും ഗവണമെന്റ് ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീറ്റ് ലഭിക്കാത്തതിലുള്ള ലതികാ സുഭാഷിന്റെ മനോവിഷമം മനസിലാക്കുന്നു. അതിന് ഇതുപോലെ ഒരു പ്രതികരണം ആവശ്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പേര് പരിഗണിച്ചതിന് ശേഷമാണ് നേമത്ത്‌ കെ മുരളീധരനെ മത്സരിപ്പുക്കുന്നതിലേക്ക് കോണ്‍ഗ്രസ് എത്തിയത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഇളവ് നല്‍കിയാണ് മുരളീധരനെ രംഗത്തിറക്കിയിരിക്കുന്നത്. ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം മത്സരിക്കാന്‍ സമ്മതിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com