ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം ; കരിപ്പൂരില്‍ 16 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2021 09:29 AM |
Last Updated: 15th March 2021 09:29 AM | A+A A- |
കരിപ്പൂരില്‍ പിടികൂടിയ സ്വര്‍ണം / എഎന്‍ഐ
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 350 ഗ്രാം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 16 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.