പേര് വെട്ടിയത് ചെന്നിത്തല; രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രമണി പി നായര്‍

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചുള്ള രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെപിസിസി സംസ്ഥാന സെക്രട്ടറി രമണി പി നായര്‍
രമണി പി നായര്‍/ഫെയ്‌സ്ബുക്ക്‌
രമണി പി നായര്‍/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചുള്ള രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെപിസിസി സംസ്ഥാന സെക്രട്ടറി രമണി പി നായര്‍. വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലംവരെയുള്ള നേതാക്കള്‍ തനിക്കൊപ്പം രാജിവയ്ക്കുമെന്നും അവര്‍ അവകാശപ്പെട്ടു. 

തന്നെ പട്ടികയില്‍ നിന്ന് വെട്ടിയത് രമേശ് ചെന്നിത്തലയാണെന്നും രമണി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും രമണി വ്യക്തമാക്കി. വാമനപുരത്ത് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് രമണി രാജിവച്ചത്. ആദ്യം രമണിയെ പരിഗണിച്ചെങ്കിലും പിന്നീട് ആനാട് ജയന് സീറ്റ് നല്‍കുകയായിരുന്നു.

അതേസമയം, ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് പറഞ്ഞു. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. 

തന്നോടൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരുടെ യോഗം ലതിക ഇന്നു വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com