കല്‍പ്പറ്റയില്‍ ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th March 2021 10:07 AM |
Last Updated: 15th March 2021 10:07 AM | A+A A- |
അപകടത്തിന്റെ ടെലിവിഷന്‍ ദൃശ്യം
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ ലോറി കെട്ടിടത്തിന് ഉള്ളിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ക്ക് പരിക്ക്. കലക്ടര്‍ ബംഗ്ലാവിന് എതിര്‍വശമുള്ള കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ലോറി ഏതാണ്ട് മുക്കാല്‍ ഭാഗവും കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറി. അപകടത്തിന്റെ ആഘാതത്തില്‍ കെട്ടിടം റോഡരികിലേക്ക് ചെരിഞ്ഞു.
കെട്ടിടം ഭാഗികമായി തകര്‍ന്നതിനാല്‍ ചുണ്ട മുതല്‍ കല്‍പ്പറ്റ വരെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. പകരം ചുണ്ട മേപ്പാടി റൂട്ടിലൂടെ വാഹനങ്ങള്‍ കല്‍പ്പറ്റയില്‍ എത്തണമെന്ന് പൊലീസ് അറിയിച്ചു. വെള്ളാരംകുന്ന് കോളജ് വഴിയും കുന്നമ്പറ്റ പുത്തൂര്‍വയല്‍ വഴിയും വാഹനങ്ങള്‍ക്ക് പോകാമെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.
പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ചശേഷം സുരക്ഷിതമെങ്കില്‍ ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. കെട്ടിടം സുരക്ഷിതമല്ലെങ്കില്‍ പൊളിച്ചു മാറ്റുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.