ഇക്കുറി പൂരം പതിവുപോല; ആനകളുടെ എണ്ണത്തില്‍ കുറവില്ല; മാസ്‌ക് നിര്‍ബന്ധം

മാസ്‌ക് വയ്ക്കാതെ പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: തൃശൂര്‍ പൂരം പതിവുപോലെ നടത്താന്‍ അനുമതി. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവുപോലെ നടക്കും. പക്ഷേ, ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ചീഫ് സെക്രട്ടറി വിളിച്ച യോഗമനുസരിച്ചാണ് പൂരം നടത്തിപ്പിന് അനുമതി കിട്ടിയത്.

മാസ്‌ക് വയ്ക്കാതെ പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല. സാമൂഹിക അകലം നിര്‍ബന്ധമാണെന്നും ആനകളുടെ എണ്ണം കുറയ്‌ക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.  ചീഫ് സെക്രട്ടറി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ ചേമ്പറില്‍ ഡിഎംഒ, സിറ്റി പൊലീസ് കമ്മീഷ്ണര്‍, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ ചീഫ് സെക്രട്ടറിയുമായി നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിച്ചു.

തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണമെന്നുള്ളതായിരുന്നു തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടേയും ഘടകപൂര ക്ഷേത്രങ്ങളുടേയും നിലപാട്. ആള്‍ക്കൂട്ടം നിയന്ത്രിച്ച് പൂരം പ്രദര്‍ശനവും വെടിക്കെട്ടടക്കമുള്ള ചടങ്ങുകളും നടത്താവുന്ന രീതിയിലുള്ള ലേ ഔട്ട് റിപ്പോര്‍ട്ട് ദേവസ്വങ്ങള്‍ നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പുതിയ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com