കളമശ്ശേരിയിലും പൊട്ടിത്തെറി ; ലീഗിന്റെ സമാന്തര കണ്‍വെന്‍ഷന്‍ ; പ്രത്യാഘാതം ഗുരുതരമെന്ന് മുന്നറിയിപ്പ്

സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സമാന്തര കണ്‍വെന്‍ഷന്‍ ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി 
ഗഫൂര്‍, ലീഗ് പ്രതിഷേധം / ടെലിവിഷന്‍ ചിത്രം
ഗഫൂര്‍, ലീഗ് പ്രതിഷേധം / ടെലിവിഷന്‍ ചിത്രം

കൊച്ചി : കളമശ്ശേരിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂറിനെ നിശ്ചയിച്ചതിനെതിരെ വന്‍ പ്രതിഷേധം. മുന്‍ എംഎല്‍എ അഹമ്മദ് കബീറിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരിയില്‍ പ്രകടനം നടന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. 

ഗഫൂറിനെതിരെ മല്‍സരിക്കാന്‍ അഹമ്മദ് കബീറിന് മേല്‍ പ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം തുടരുകയാണ്. ഇതിനിടെ, ലീഗ് സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ മജീദ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ സമാന്തര യോഗവും ചേര്‍ന്നു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്ന് ലീഡ് ജില്ലാ പ്രസിഡന്റ് കണ്‍വെന്‍ഷന് ശേഷം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. 

പരിഹാരം ഉണ്ടായില്ലെങ്കില്‍ തുടര്‍നടപടി പിന്നീട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് സമാന്തര കണ്‍വെന്‍ഷനിലും പങ്കെടുത്തത്. കളമശ്ശേരിയില്‍ അഹമ്മദ് കബീറിനെ സ്ഥാനാര്‍ത്ഥിയാക്കണം. സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളിലും ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗിനുള്ളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com