മീനിനെ പിടിക്കാൻ ടാങ്കിന് മുകളിൽ എത്തി; കാട്ടുപാമ്പ് വലയിൽ കുടുങ്ങി

മീനിനെ പിടിക്കാൻ ടാങ്കിന് മുകളിൽ എത്തി; കാട്ടുപാമ്പ് വലയിൽ കുടുങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇര തേടി വീടിന്റെ മീൻ ടാങ്കിന് മുകളിൽ കയറിയ കാട്ടുപാമ്പ് വലയിൽ കുടുങ്ങി. വലയിൽ കുടുങ്ങിയ പാമ്പിനെ പിന്നീട് രക്ഷപ്പെടുത്തി. തിരുവനന്തപുരം പെങ്ങാമുക്കിൽ പഞ്ചായത്തംഗം പ്രദീപ് കൂനത്തിന്റെ വീട്ടിൽ മീൻ ടാങ്കിനു മുകളിൽ വിരിച്ചിരുന്ന വലയിലാണു പാമ്പ് കുരുങ്ങിയത്. 

നാല് അടിയോളം നീളമുള്ള ട്രിങ്കറ്റ് ഇനത്തിൽ പെട്ട കാട്ടുപാമ്പാണ് ഇര തേടി മീനുകളെ തിന്നാനെത്തിയത്. വലയിലൂടെ ഇഴഞ്ഞു നീങ്ങിയപ്പോൾ ഇര വിഴുങ്ങി വീർത്തിരുന്ന ഉടലിന്റെ ഭാഗം വലയിൽ കുടുങ്ങുകയായിരുന്നു. പെരുമ്പിലാവ് സ്വദേശി കുട്ടൻകുളങ്ങര വീട്ടിൽ രാജൻ എത്തി വല മുറിച്ചു മാറ്റിയാണ് പാമ്പിനെ രക്ഷിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com