തീയന്നൂർ ശങ്കര നാരായണൻ പ്രമോദ് ​ഗുരുവായൂർ മേൽശാന്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2021 09:50 PM  |  

Last Updated: 15th March 2021 09:50 PM  |   A+A-   |  

sankara_narayanan_pramod

 തീയന്നൂർ ശങ്കര നാരായണൻ പ്രമോദ് ​/ചിത്രം ഫെയ്‌സ്ബുക്ക്‌

 

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ഒറ്റപ്പാലം വരോട് തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസമാണ് കാലാവധി.

തിങ്കളാഴ്ച ഉച്ചപൂജക്ക് ശേഷം മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. 43 അപേക്ഷകരില്‍ 42 പേരെയാണ് തന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചക്ക് 37 പേരാണെത്തിയത്​. യോഗ്യത നേടിയ 36 പേരില്‍ നിന്നാണ് നറുക്കെടുത്തത്.

പ്രമോദ് നമ്പൂതിരി ആദ്യമായാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്. ഒറ്റപ്പാലം വരോട് ചാത്തന്‍കണ്ടാര്‍കാവ്‌ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഒറ്റപ്പാലം മാർക്കറ്റിങ് സൊസൈറ്റി സെക്രട്ടറിയായിരുന്ന തിയ്യന്നൂര്‍ ശങ്കരനാരായണ ഉണ്ണി നമ്പൂതിരിയുടേയും ലക്കിടി ഓറിയൻറൽ സ്കൂൾ പ്രധാനാധ്യാപികയായിരുന്ന എടപ്പാള്‍ കുന്നത്ത് മന ശാന്ത അന്തര്‍ജനത്തി​െൻറയും മകനാണ്.