ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 13

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 13
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കുള്ള 2021-'22 അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ 39 ഹൈസ്കൂളുകളിൽ എട്ടാം ക്ലാസിലേക്കാണ് പ്രവേശനം. കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ നേരിട്ട് അപേക്ഷകൾ വിതരണം ചെയ്യില്ല. www.polyadmission.org/ths-ൽ ഓൺലൈനായി ഏപ്രിൽ 13 വരെ അപേക്ഷിക്കാം.

പ്രവേശന പരീക്ഷ ഏപ്രിൽ 16-ന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നടത്തും. ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങളുണ്ടാവുക.

ടെക്നിക്കൽ ഹൈസ്കൂളുകളിലെ പഠന മാധ്യമം ഇംഗ്ലീഷാണ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾക്കൊപ്പം സാങ്കേതിക വിഷയങ്ങളിൽ പരിജ്ഞാനവും പ്രായോഗിക പരിശീലനവും ലഭിക്കും. പഠനം പൂർത്തിയാക്കുന്നവർക്ക് സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലെ പ്രവേശനത്തിന് പത്തു ശതമാനം സീറ്റ് സംവരണമുണ്ട്. വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com