ശോഭയെ വെട്ടാന്‍ തുഷാര്‍? കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയാവണമെന്നു സമ്മര്‍ദം; ബിജെപിയില്‍ പുതിയ നീക്കം

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവുമെന്ന് ഏതാണ്ട് ഉറപ്പിച്ച
തുഷാര്‍ വെള്ളാപ്പള്ളി, ശോഭാ സുരേന്ദ്രന്‍/ഫയല്‍
തുഷാര്‍ വെള്ളാപ്പള്ളി, ശോഭാ സുരേന്ദ്രന്‍/ഫയല്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയാവാന്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയോട് ബിജെപി നേതൃത്വം വീണ്ടും ആവശ്യപ്പെട്ടതായി സൂചന. മത്സരത്തിനില്ലെന്ന് രാവിലെ അറിയിച്ച തുഷാറിനോട് ബിജെപി സംസ്ഥാന നേതാക്കള്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുകയായിരുന്നു. ആലോചിച്ചു മറുപടി നല്‍കാമെന്ന് തുഷാര്‍ ബിജെപി നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവുമെന്ന് ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ്, തുഷാറിനായി ബിജെപി നേതാക്കള്‍ തന്നെ രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭയെ, കഴക്കൂട്ടത്തുനിന്ന് വെട്ടാനുള്ള ചടരുവലിയാണ ഇതിനു പിന്നിലെന്നാണ് അറിയുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആദ്യഘട്ടത്തില്‍ നിലപാടെടുത്ത ശോഭാ സുരേന്ദ്രന്‍ പിന്നീട് കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയാവാന്‍ സന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം ബന്ധപ്പെട്ടിരുന്നെന്നും കഴക്കൂട്ടത്തു മത്സരിക്കാന്‍ തയാറാണെന്ന് അറിയിച്ചെന്നും ശോഭ തന്നെ മാധ്യമങ്ങളോടു പറയുകയും ചെയ്തു. എന്നാല്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ശോഭയുടെ പേര് ഉള്‍പ്പെട്ടില്ല.

ഇതിനിടെ ശോഭയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രാജിഭീഷണി മുഴക്കിയെന്നു വാര്‍ത്തകള്‍ വന്നു. ഇതു നിഷേധിച്ച് സുരേന്ദ്രന്‍ രംഗത്തുവന്നെങ്കിലും ഇരു നേതാക്കളും തമ്മിലുള്ള ഭിന്നത തുടരുകയാണെന്നു വ്യക്തം. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കള്‍ തുഷാറിനായി ചരടുവലി നടത്തുന്നത്.

കഴക്കൂട്ടം ഈഴവ പ്രാമുഖ്യമുള്ള മണ്ഡലമാണെന്നും തുഷാര്‍ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നുമാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഇക്കാര്യത്തില്‍ തുഷാര്‍ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചന നടത്തിവരികയാണെന്നാണ സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com