പത്താം ക്ലാസ് അടിസ്ഥാനമാക്കിയ പൊതു പരീക്ഷ; എഴുതാന്‍ സാധിക്കാത്തവര്‍ക്കായി അഞ്ചാം ഘട്ടം

പ്രസവം, കോവിഡ്, അപകടം, ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്നം എന്നിവയെ തുടർന്ന് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നതിന് തെളിവു ഹാജരാക്കുന്നവർക്കു മാത്രമായിരിക്കും വീണ്ടും അവസരം നൽകുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  പിഎസ്‌സി നടത്തിയ പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പൊതു പരീക്ഷയുടെ നാലു ഘട്ടങ്ങളിലും മതിയായ കാരണം മൂലം പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അഞ്ചാം ഘട്ട പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനം. പ്രസവം, കോവിഡ്, അപകടം, ഗുരുതരമായ മറ്റെന്തെങ്കിലും പ്രശ്നം എന്നിവയെ തുടർന്ന് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നതിന് തെളിവു ഹാജരാക്കുന്നവർക്കു മാത്രമായിരിക്കും വീണ്ടും അവസരം നൽകുക. 

ഗതാഗത തടസ്സം മൂലം പരീക്ഷയ്ക്ക് എത്താൻ സാധിക്കാത്തവർക്കും മറ്റും വീണ്ടും അവസരം നൽകില്ല. തടസം നേരിട്ടത് സംബന്ധിച്ച് ഉദ്യോഗാർഥികൾ ഹാജരാക്കുന്ന രേഖകൾ പരിശോധിച്ചു പിഎസ്‌സിക്കു ബോധ്യപ്പെട്ടാൽ അടുത്ത ഘട്ട പരീക്ഷ എഴുതിപ്പിക്കും. എന്നാൽ വ്യാജ രേഖകളും മറ്റും ഹാജരാക്കിയാൽ നടപടി ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.

ഫെബ്രുവരി 20,25,മാർച്ച് 6,13 തീയതികളിലായി 15 ലക്ഷത്തിലേറെ ഉദ്യോഗാർഥികൾ ഈ പരീക്ഷ എഴുതി. പരീക്ഷ എഴുതാൻ സാധിക്കാത്ത 13,000 പേർ ഇതിനോടകം പിഎസ്‌സിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതാത്തവരിൽ രണ്ടായിരത്തോളം പേർക്കു മാത്രമാണു നേരത്തേ തീയതി മാറ്റി നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com