വട്ടിയൂര്‍ക്കാവില്‍ വീണ; കുണ്ടറയില്‍ വിഷ്ണുനാഥ്; തവനൂരില്‍ ഫിറോസ്; പ്രഖ്യാപനം ഉടന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 06:19 PM  |  

Last Updated: 16th March 2021 06:19 PM  |   A+A-   |  

veena_s_nair

വീണ എസ് നായര്‍

 

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശേഷിച്ച ആറ് സ്ഥാനാര്‍ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്. വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായരും കുണ്ടറയില്‍ വിഷ്ണുനാഥും മത്സരിക്കും. നിലമ്പൂരില്‍ വിവി പ്രകാശ്, തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍, കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് എന്നിവര്‍ സ്ഥാനാര്‍ഥികളാവും.

പ്രഖ്യാപനം ഉടനുണ്ടാകും. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മത്സരിക്കും. പട്ടാമ്പി, ധര്‍മടം എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായില്ല.

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്രയായി മത്സരിക്കുന്ന സാഹചര്യത്തില്‍ അവരെ യുഡിഎഫ് പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും. യുഡിഎഫ് പിന്തുണ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു