ചെങ്ങന്നൂരില്‍ മാത്രമല്ല, കേരളം മുഴുവന്‍ സിപിഎം-ബിജെപി ധാരണ; മുല്ലപ്പള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 07:29 PM  |  

Last Updated: 16th March 2021 07:29 PM  |   A+A-   |  

mullappally ramachandran

മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം

 

തിരുവനന്തപുരം: കേരളത്തില്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്ന് വ്യക്തമായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചെങ്ങന്നൂരില്‍ മാത്രമല്ല, കേരളം മൊത്തത്തില്‍ ഈ ധാരണയുണ്ട്. താന്‍ നേരത്തെ ഇതു പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ തന്റെ പേര് വെട്ടിയത് സിപിഎം-ബിജെപി ധാരണ കാരണമാണെന്നുള്ള ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കറിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം, 

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന്റെത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. തിരക്കഥ തയ്യാറാക്കിയതിന് ശേഷമാണ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ അവര്‍ എത്തിയതെന്നും അദ്ദേഹം ആരോപിച്ചു. 


 സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നില്‍ ബിജെപി-സിപിഎം ഡീല്‍ ഉണ്ടാവാം എന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ ജയം ഉറപ്പാക്കുന്നതിനു പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ പറഞ്ഞു.