ബത്തേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പേരിൽ എട്ട് വാഹനങ്ങൾ; 1.9 കോടി രൂപയുടെ ആസ്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 10:00 AM  |  

Last Updated: 16th March 2021 11:19 AM  |   A+A-   |  

LDF candidate in Bathery

എംഎസ് വിശ്വനാഥൻ/ ഫെയ്സ്ബുക്ക്

 

കൽപ്പറ്റ: ബത്തേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എംഎസ് വിശ്വനാഥന് 1.90 കോടി രൂപയുടെ ആസ്തി. ബാങ്കിൽ നിക്ഷേപമായുള്ളത് 12,38,357.79 രൂപ. ഭാര്യ ​ഗീതയുടെ ബാങ്ക് അക്കൗണ്ടിൽ 400 രൂപയും. വിശ്വനാഥന് മൂന്ന് പവൻ സ്വർണവും ഭാര്യയ്ക്ക് പത്ത് പവൻ സ്വർണവുമുണ്ട്. ബാങ്ക് അക്കൗണ്ടല്ലാതെ മറ്റ് നിക്ഷേപങ്ങളിലായി വിശ്വനാഥനുള്ളത് 2,88,000 രൂപ. 

വിശ്വനാഥന്റെ പേരിലുള്ള എട്ട് വാഹനങ്ങളുടെ മൂല്യം 55,76,030 ലക്ഷം രൂപ. സ്വന്തമായി പാചക വാതക വിതരണ ഏജൻസിയുമുണ്ട്. 2019-20 വർഷത്തെ ആദായ നികുതി റിട്ടേണിൽ കാണിച്ചിട്ടുള്ള വരുമാനം 10,32,749 രൂപ. വായ്പാ ഇനത്തിൽ 58,16,945 രൂപ ബാധ്യത. ഓവർഡ്യൂ വാഹന വായ്പ, ചിട്ടി തിരിച്ചടവ് എന്നീ ഇനങ്ങളിലാണ് വായ്പ. 

വാണിജ്യാവശ്യത്തിനായി ഉപയോ​ഗിക്കുന്ന കെട്ടിടങ്ങൾക്ക് 60 ലക്ഷം രൂപ മതിപ്പ് മൂല്യം. വിദ്യാഭ്യാസ യോ​ഗ്യ എസ്എസ്എൽസി, ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി.