അടിവസ്ത്രങ്ങൾക്കുള്ളിൽ ചെറിയ പാക്കറ്റുകളിലായി  കഞ്ചാവ് ഒളിപ്പിച്ചിച്ചു ; 25 കാരി നെടുമ്പാശ്ശേരിയിൽ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 01:58 PM  |  

Last Updated: 16th March 2021 01:58 PM  |   A+A-   |  

nedumbassery-airport

ഫയല്‍ ചിത്രം

 

കൊച്ചി : അടിവസ്ത്രങ്ങൾക്കുളളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി പിടിയിലായി. രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്‌റൈനിലേക്ക് പോകാനെത്തിയ 25 വയസുള്ള  തൃശൂർ സ്വദേശിനിയാണ് പിടിയിലായത്.

യുവതി അടിവസ്ത്രങ്ങൾക്കുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം കഞ്ചാവ് ആണ് വിമാനത്താവളത്തിൽ സിഐഎസ്എഫ് പിടികൂടിയത്. 

ദേഹപരിശോധനകൾക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ് അടിവസ്ത്രങ്ങൾക്കുള്ളിൽ ചെറിയ പാക്കറ്റുകളിലായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. യുവതിയെയും കഞ്ചാവും  നെടുമ്പാശേരി പൊലീസിനു കൈമാറി.