പിണറായിക്കെതിരെ സ്ഥാനാര്‍ഥിയായില്ല; ആറിടത്ത് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2021 10:18 PM |
Last Updated: 16th March 2021 10:18 PM | A+A A- |

ടി സിദ്ദിഖ്- വീണ നായര്‍ - പിസി വിഷ്ണുനാഥ് / ചിത്രം ഫെയസ്ബുക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലം ഒഴികെയുള്ള മറ്റ് ഇടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. അവസാനമായി ആറിടത്തെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി.സിദ്ദിഖ് കല്‍പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും സ്ഥാനാര്‍ഥിയാകും.
പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും.
ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഡിസിസി ജനറല്‍ സെക്രട്ടറി സി.രഘുനാഥ് മത്സരിച്ചേക്കും. ജില്ലയില്‍നിന്നു നേരത്തേ നല്‍കിയ പട്ടികയിലുണ്ടായിരുന്നയാളാണ്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നു സൂചനയുണ്ടായിരുന്നു.