മുണ്ഡനം ചെയ്യാന്‍ തലയില്‍ മുടിപോലുമില്ല; ബാര്‍ബര്‍ ഷോപ്പുകാരന്‍ പോലും ഒഴിവാക്കി: സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ കെ സി അബു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 04:15 PM  |  

Last Updated: 16th March 2021 04:15 PM  |   A+A-   |  

kc_abu

കെ സി അബു/ഫെയ്‌സ്ബുക്ക്‌

 

കോഴിക്കോട്: സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമമുണ്ടെന്നും മുണ്ഡനം ചെയ്യാന്‍ തലയില്‍ മുടിപോലുമില്ലെന്നും കെപിസിസി വക്താവ് കെ സി അബു. ഏറ്റവുംകൂടുതല്‍ തവണ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ വരുന്ന ആളാണ്. എന്നാല്‍ ആദ്യം വെട്ടിമാറ്റുന്ന പേര് തന്റേത് തന്നെയാണെന്നും അബു പറഞ്ഞു. ഉത്സവപ്പറമ്പില്‍ ചെണ്ടകൊട്ട് കേള്‍ക്കുമ്പോള്‍ വെളിച്ചപ്പാടിന് ഉറഞ്ഞുതുള്ളാന്‍ തോന്നുന്നപോലെ ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ബയോഡാറ്റ സമര്‍പ്പിക്കും. 

സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ ചെറിയ പ്രയാസമൊക്കെയുണ്ടായി. പക്ഷേ ഇപ്പോഴത്തെ അവസ്ഥ എന്നുവെച്ചാല്‍ മുണ്ഡനം ചെയ്യാന്‍ തലയില്‍ മുടിപോലുമില്ല എന്നതാണ്. ഒരു ബാര്‍ബറോട് ചോദിച്ചപ്പോള്‍ അഞ്ചു വര്‍ഷം മുന്നേ ആയിരുന്നെങ്കില്‍ നടന്നേനേ എന്നാണ് പറഞ്ഞത്. ബാര്‍ബര്‍ഷോപ്പുകാരന്‍ പോലും ഒഴിവാക്കിയിരിക്കുകയാണെന്നും സ്വതസിദ്ധമായ നര്‍മ്മത്തില്‍ അബു പറയുന്നു.

ഇത്തവണ മാത്രമേ ഡെല്‍ഹിയില്‍ പോയിട്ടുള്ളൂ. ഇതോടുകൂടി ഒരു കാര്യം തീരുമാനിച്ചു, എന്റെ ബയോഡാറ്റ ഇനിയൊരാളേയും കാണിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.