മാങ്കോട് രാധാകൃഷ്ണന്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 08:34 PM  |  

Last Updated: 16th March 2021 08:34 PM  |   A+A-   |  

mangode_radhakrisnan_1

മാങ്കോട് രാധാകൃഷ്ണന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മാങ്കോട് രാധാകൃഷ്ണനെ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് നടപടി. 

2001മുതല്‍ 2011വരെ നെടുമങ്ങാട് മണ്ഡലത്തെ നിയമസബഭയില്‍ പ്രതിനിധീകരിച്ചിരുന്നത് മാങ്കോട് രാധാകൃഷ്ണനായിരുന്നു. ഇത്തവണ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സീറ്റ് ജി ആര്‍ അനിലിന് നല്‍കി. പകരം മാങ്കോട് രാധകൃഷ്‌ണെ ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നു.