തുടര്‍ ഭരണം ലക്ഷ്യമിട്ട് വാഗ്ദാനങ്ങള്‍;  ഇടത് മുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 07:20 AM  |  

Last Updated: 16th March 2021 07:20 AM  |   A+A-   |  

pinarayi vijayan

പിണറായി വിജയന്‍/ഫയല്‍ ചിത്രം


തിരുവനന്തപുരം: ഇടതുമുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എ കെ ജി സെന്ററിൽ യോഗം ചേർന്ന് പത്രിക അംഗീകരിക്കും. പിന്നാലെ വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും. 

കഴിഞ്ഞ പ്രകടന പത്രികയിലെ അറുനൂറു വാഗ്ദാനങ്ങളിൽ അഞ്ഞൂറ്റിഎഴുപതും പാലിച്ചുവെന്ന അവകാശവാദത്തോടെയാണ് പുതിയ പത്രിക പുറത്തിറക്കുന്നത്. നാളെ മുതലാണ് മുഖ്യമന്ത്രി പിണറായി വിജയയന്റെ സംസ്ഥാനതല പ്രചാരണം. ഒരു ദിവസം ഒരു ജില്ലയിൽ എന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം.

ആരോഗ്യ മന്ത്രി കെ കെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനുമടക്കമുള്ളവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ആൾക്കൂട്ടം ഒഴിവാക്കിയാണ് നാമനിർദേശ പത്രിക സമർപ്പണത്തിന് എത്തുക. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക.