രമേശ് ചെന്നിത്തല ഹരിപ്പാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 02:13 PM  |  

Last Updated: 16th March 2021 02:13 PM  |   A+A-   |  

ramesh chennithala

രമേശ് ചെന്നിത്തല നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നു

 

ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹരിപ്പാട് ബ്ലോക്ക് ഓഫീസിലെത്തിയാണ് ചെന്നിത്തല നാമനിര്‍ദേശ പത്രിക നല്‍കിയത്.

പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി എത്തിയാണ് രമേശ് ചെന്നിത്തലയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം. അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് മല്‍സരിക്കുന്നത്. 

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് ഉമ്മന്‍ചാണ്ടി പത്രിക നല്‍കിയത്. പുതുപ്പള്ളിയില്‍ 12-ാം തവണയാണ് ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നത്.