സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും, പത്ത് ദിവസം വിശ്രമം
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2021 08:14 AM |
Last Updated: 16th March 2021 08:14 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: പനിയും ശ്വാസതടസ്സവും മൂലം ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാർഥികൂടിയായ നടൻ സുരേഷ് ഗോപി എംപി ഇന്ന് ആശുപത്രി വിടും. പത്തുദിവസത്തെ വിശ്രമം നിർദേശിച്ചിട്ടുള്ളതിനാൽ പ്രചരണത്തിനുൾപ്പെടെ അദ്ദേഹം ഇറങ്ങുന്നത് വൈകും.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ വച്ച് പനി ബാധിച്ചതിനെ തുടർന്നാണ് സുരേഷ് ഗോപിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ചെറിയ തോതിൽ ന്യൂമോണിയയും ബാധിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്നും നിർബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ നിലപാട്. എന്നാൽ കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ബിജെപി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃശൂരിൽ തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലേക്കാണ് നേതൃത്വം എത്തിയത്.