തുഷാര്‍ മത്സരത്തിനില്ല, കുട്ടനാട്ടില്‍ സിപിഐ നേതാവ് എന്‍ഡിഎ സ്ഥാനാര്‍ഥി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2021 11:42 AM  |  

Last Updated: 16th March 2021 11:42 AM  |   A+A-   |  

Thushar Vellappally

തുഷാര്‍ വെള്ളാപ്പള്ളി/ഫയല്‍

 

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയാവില്ല. തുഷാര്‍ കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിജെപി നേതൃത്വം ഇതിനായി സമ്മര്‍ദം ചെലുത്തുകയും ചെയ്തതായാണ് സൂചന. എന്നാല്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് തുഷാര്‍. 

കുട്ടനാട്ടില്‍ സിപിഐ വിട്ട ജില്ലാ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ബിഡിജെഎസിന്റെ സ്ഥാനാര്‍ഥിയാവും. തമ്പി മേട്ടുതറയാണ് ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ച് എന്‍ഡിഎ പാളയത്തില്‍ എത്തിയത്. ഹരിപ്പാട്ട് സിപിഐയുടെ സാധ്യതാ പട്ടികയില്‍ തമ്പിയുടെ പേര് ഇടംപിടിച്ചിരുന്നു.

ബിഡിജെഎസും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഉടുമ്പന്‍ചോലയും കൊടുങ്ങല്ലൂരും ബിഡിജെഎസ് തന്നെ മത്സരിക്കാന്‍ ധാരണയായതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി സ്ഥാനാര്‍ഥികളെ പിന്‍വലിക്കും.

ഏറ്റുമാനൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ മാറ്റി. നേരത്തെ പ്രഖ്യാപിച്ച ഭരത് കൈപ്പാറേടനു പകരമായി എന്‍ ശ്രീനിവാസന്‍ നായരാണ് സ്ഥാനാര്‍ഥി.