കാഴ്ചക്കുറവ്, ആനയെ സ്‌കാനിങ്ങിന് വിധേയമാക്കി, ഇനി ശസ്ത്രക്രിയ

ഉപകരണം മുറിക്കകത്തും ആനയെ പുറത്തുനിർത്തിയും അനുസരിപ്പിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊല്ലം: ആനയ്ക്ക് സ്കാനിങ്ങിലൂടെയായിരുന്നു രോഗനിർണയം. കണ്ണിന് വെള്ളനിറമാവുകയും കാഴ്ചക്കുറവ് ബാധിക്കുകയും ചെയ്ത  മാവേലിക്കര സ്വദേശി ചിന്നുവിന്റെ 45 വയസ്സായ കണ്ണൻ എന്ന കൊമ്പനാനയ്ക്കാണ് ചികിത്സ ലഭ്യമാക്കിയത്. ആനയെ ഇനി തിമിര ശസ്ത്രക്രിയക്ക് വിധേയമാക്കും. 

അൾട്രാ സൗണ്ട് സ്കാനിങ്‌ ആണ് ആനയിൽ നടത്തിയത്. മനുഷ്യനെ പോലെ ആനയെ സ്കാനിങ്ങിന് വിധേയമാക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നു. ഉപകരണം മുറിക്കകത്തും ആനയെ പുറത്തുനിർത്തിയും അനുസരിപ്പിക്കുകയായിരുന്നു. കുത്തിവെക്കാൻവേണ്ടി ആനയെ കിടത്താനും ബുദ്ധിമുട്ടി.

ഡോ. ബി.അരവിന്ദിന്റെ കൊല്ലത്തെ കമ്പാനിയൻ അനിമൽ ഹോസ്പിറ്റൽ ആൻഡ്‌ റിസോഴ്‌സ് സെന്ററിൽ ആണ് ചികിത്സ. മനുഷ്യരെ സ്കാനിങ്ങിന് വിധേയമാക്കുന്ന രീതിയിൽ ആനയിൽനിന്ന്‌ ഫലം കിട്ടില്ല. അത്തരത്തിൽ സ്കാനിങ് ചെയ്യുന്നത്‌ വെല്ലുവിളിയായിരുന്നു. അതിൽ വിജയിച്ചു. വലത്‌ കണ്ണിന് തിമിരംബാധിച്ചതായി വ്യക്തമായി. ഇടത്‌ കണ്ണിന് കോർണിയയെ ബാധിക്കുന്ന ‘കോർണിയൽ ഒപ്പാസിറ്റി’ ആണെന്നും മനസ്സിലായി. ഒരുമാസത്തിനുശേഷം വലത്‌ കണ്ണിന് തിമിരശസ്ത്രക്രിയ നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com