ലീഗും അവസാന സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; പേരാമ്പ്രയില്‍ പ്രവാസി വ്യവസായി സിഎച്ച് ഇബ്രാഹിം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 07:23 PM  |  

Last Updated: 17th March 2021 07:23 PM  |   A+A-   |  

iuml

ഹൈദരലി ശിഹാബ് തങ്ങള്‍

 

കോഴിക്കോട്:  മന്ത്രി ടിപി രാമകൃഷ്ണനെതിരെ പേരാമ്പ്രയില്‍ സിഎച്ച് ഇബ്രാഹിം മുസ്ലീംലീഗ് സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ മുസ്‌ലിം ലീഗ് ഈ സീറ്റ് ഒഴിച്ചിടുകയായിരുന്നു. പ്രവാസി വ്യവസായിയായ സി.എച്ച്. ഇബ്രാഹിം കുട്ടിയെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍, ഇദ്ദേഹത്തിനെതിരെ പേരാമ്പ്ര മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതോടെ പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിച്ച ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 

നേരത്തെ പേരാമ്പ്ര മണ്ഡലത്തില്‍ യുഡിഎഫിനെ പ്രതിനിധീകരിച്ചത് കേരളാ കോണ്‍ഗ്രസാണ്. ഇത്തവണ കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതോടെയാണ് മണ്ഡലം മുസ്ലീം ലീഗിന് ലഭിച്ചത്. വര്‍ഷങ്ങളായി സിപിഎം ആണ് മണ്ഡലത്തില്‍ നിന്ന് ജയിച്ചുവരുന്നത്.