കാസര്‍കോട് അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 09:52 AM  |  

Last Updated: 17th March 2021 09:52 AM  |   A+A-   |  

father and two children found dead

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: ചെറുവത്തൂരില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍. ചെറുവത്തൂര്‍ സ്വദേശി രൂപേഷും പത്തും ആറും വയസ്സുള്ള ആണ്‍കുട്ടികളുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

രൂപേഷിന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കി രൂപേഷ് തൂങ്ങി മരിച്ചു എന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.