തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകൃതി വിരുദ്ധ പീഡനം ; കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍ നേതാവിന്റെ ഡ്രൈവര്‍ക്കെതിരെ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 09:50 AM  |  

Last Updated: 17th March 2021 09:50 AM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

 

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായിയായി കൂടെക്കൂട്ടിയ 17 കാരനെ മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചതായി പരാതി. എറണാകുളത്തെ കോണ്‍ഗ്രസ് ട്രേഡ് യൂണിയന്‍ നേതാവിന്റെ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മുളവുകാട് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ മാസം 14 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയുടെ സുഹൃത്താണ് 17 കാരന്റെ പിതാവ്. വൈപ്പിനിലെ യോഗത്തില്‍ പങ്കെടുത്തശേഷം പ്രതി രാത്രിയോടെ നോര്‍ത്തിലെ ബാറില്‍ എത്തി മദ്യപിച്ചു. കുട്ടിക്കും മദ്യം നല്‍കി. 

പിന്നീട് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. കേസ് തുടരന്വേഷണത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. പ്രതി ഒളിവിലാണ്.