പിണറായിക്കെതിരെ മത്സരിക്കില്ലെന്ന് സുധാകരന്‍; വാര്‍ത്തകള്‍ അടിസ്ഥാന രഹിതം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2021 10:00 PM  |  

Last Updated: 17th March 2021 10:00 PM  |   A+A-   |  

K Sudhakaran

കെ സുധാകരന്‍/ഫയല്‍

 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായിക്കെതിരെ ധര്‍മടത്ത് മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇത്തരം വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും ആരെയും സന്നദ്ധത അറിയിച്ചിട്ടില്ലെന്നു സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ട് പലരും സമീപിച്ചിരുന്നു. ഡിസിസി സെക്രട്ടറി സി രഘുനാഥ് സ്ഥാനാര്‍ഥിയാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് സുധാകരന്‍ പറഞ്ഞു. 

കെ സുധാകരന്‍ ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മല്‍സരിക്കാന്‍ തയാറാണെന്നും  ഇക്കാര്യം സുധാകരന്‍ ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍

അതേസമയം, മുഖ്യമന്ത്രിക്കെതിരെ ധര്‍മടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്നു പ്രഖ്യാപിച്ച വാളയാറിലെ അമ്മയെ പിന്തുണയ്ക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശി നേതൃത്വത്തിനു താല്‍പര്യമില്ല. ധര്‍മ്മടത്ത് സി രഘുനാഥ് സ്ഥാനാര്‍ഥിയായേക്കും. നാളെ ഇത് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകും